‘ഫെസ്റ്റിവല്‍ ഓഫ് 22’: ആഘോഷങ്ങളുമായി സ്‌കൈ ജ്വല്ലറി

Posted on: November 22, 2014 6:15 pm | Last updated: November 22, 2014 at 6:15 pm

ദുബൈ: സ്‌കൈ ജ്വല്ലറിയുടെ എക്‌സ്‌ക്ലൂസീവ് ആഘോഷമായ ‘ഫെസ്റ്റിവല്‍ ഓഫ് 22’ ഇന്ന്.
സ്‌കൈ ജ്വല്ലറികളുടെ ഷോറൂമുകളില്‍ നിരവധി വിസ്മയങ്ങളൊരുക്കിയിട്ടുണ്ടെന്ന് എം ഡി ബാബു ജോണ്‍ അറിയിച്ചു. സ്‌കൈ ജ്വല്ലറിയുടെ പവര്‍ ഓഫ് ഗോള്‍ഡ് പ്രമോഷന്‍ പദ്ധതിയുടെ ഭാഗമായി മൂന്നു മിനികൂപ്പണ്‍ കാറുകളും, മുപ്പത് ഗോള്‍ഡ് ബാറുകളും സമ്മാനമായി ലഭിക്കുവാനുള്ള അവസരം റാഫിള്‍ കൂപ്പണുകളിലൂടെ ലഭ്യമാണ്.
ദുബൈയില്‍ മിനി കൂപ്പണ്‍ കാറിനായുള്ള ആദ്യ നറുക്കെടുപ്പ് നവംബര്‍ 27ന് നടക്കും. ഫെസ്റ്റിവല്‍ ഓഫ് 22ന്റെ ഭാഗമായി ഗോള്‍ഡ് ജ്വല്ലറി പര്‍ച്ചേസുകള്‍ക്ക് ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക്, യാര്‍ഡ്‌ലി ഗിഫ്റ്റ് പാക്ക് തുടങ്ങിയവയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഡിസ്‌കൗണ്ടിനൊപ്പം സൗജന്യ സ്വര്‍ണവും സമ്മാനം.
പഴയ സ്വര്‍ണാഭരണങ്ങള്‍ മാറ്റിയെടുക്കുമ്പോള്‍ 100 ശതമാനം മൂല്യത്തോടൊപ്പം പുതിയ ആഭരണങ്ങള്‍ മാറ്റിയെടുക്കുവാനുള്ള അവസരവും പ്രമുഖ ക്രഡിറ്റ് കാര്‍ഡുകളുടെ പര്‍ച്ചേസുകള്‍ക്ക് പലിശ കൂടാതെ മൂന്ന് മുതല്‍ 12 മാസം വരെ കാലാവധി ലഭിക്കുന്ന ഈസി പെയ്‌മെന്റ് പ്ലാനും എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടാതെ ഇതിനോടകം തന്നെ ഉപഭോക്താക്കള്‍ക്കായി സ്‌കൈ ജ്വല്ലറി ഒരുക്കിയ ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീം ‘സ്‌കൈ ഗോള്‍ഡ് പ്ലസി’ല്‍ അംഗമാകുവാനും സ്‌കൈ ജ്വല്ലറിയുടെ സ്‌കൈ ഗോള്‍ഡ് പ്ലസ് പ്രിവിലേജ് കാര്‍ഡ് നേടുവാനും അവസരമുണ്ടാകുമെന്നും ബാബു ജോണ്‍ അറിയിച്ചു.