Connect with us

Gulf

94 ശതമാനത്തിനും ഏത് ബ്രാന്‍ഡ് കാര്‍ വാങ്ങണമെന്ന് അറിയില്ലെന്ന് ഗൂഗിള്‍

Published

|

Last Updated

ദുബൈ: രാജ്യത്ത് കാര്‍ വാങ്ങുന്ന ഉപഭോക്താക്കളില്‍ 92 ശതമാനത്തിനും തങ്ങള്‍ക്ക് ഏത് ബ്രാന്റ് കാറാണ് വേണ്ടതെന്ന് അറിയില്ലെന്ന് സര്‍വേ. ഗൂഗിളിന്റെ നേതൃത്വത്തിലാണ് ഇത്തരം ഒരു സര്‍വേ ആദ്യമായി യു എ ഇയില്‍ നടത്തിയിരിക്കുന്നത്. കാര്‍ വാങ്ങുന്നവരുടെ സ്വഭാവം അടിക്കടി മാറുന്നതില്‍ ഇന്റര്‍നെറ്റ് കാര്യമായ പങ്കുവഹിക്കുന്നുണ്ട്. കാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതിലും ഏത് ബ്രാന്‍ഡാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതിലും ഈ ഇടപെടല്‍ പ്രധാന്യമര്‍ഹിക്കുന്നു. നെറ്റില്‍ നിന്നു ലഭിക്കുന്ന അറിവുകളുടെ അടിസ്ഥാനത്തിലാണ് ബഹുഭൂരിപക്ഷവും കാര്‍ ഡീലര്‍മാരെ സമീപിക്കുന്നതെന്ന് ഓട്ടോമോട്ടീവ് ഇന്റസ്ട്രിക്കായുള്ള ഗൂഗിളിന്റെ മിന മേഖല ഹെഡ് മാരി ഡി ഡ്യൂകഌഅഭിപ്രായപ്പെട്ടു.
കാര്‍ വാങ്ങാന്‍ തീരുമാനിച്ചവരില്‍ നാലില്‍ മൂന്നു പേരും ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന വിവിധ ബ്രാന്‍ഡുകളുടെ വീഡിയോ കണ്ടാണ് തീരുമാനം എടുക്കുന്നത്. ഇത്തരക്കാരുടെ ശതമാനം 77 വരും യു എ ഇയില്‍. യു എസില്‍ ഇത് 37ഉം യു കെയില്‍ ഇത് 36ഉം മാത്രമാണ്. മഹാഭൂരിപക്ഷവും നെറ്റില്‍ പരതി അവസാന നിമിഷമാണ് കാര്‍ വാങ്ങാന്‍ ഡീലറെ സമീപിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കുന്നു.