സി പി ഐക്കെതിരെ വിമര്‍ശവുമായി വീണ്ടും പിണറായി

Posted on: November 21, 2014 10:02 pm | Last updated: November 21, 2014 at 10:02 pm

IN25_VSS_PINARAI_14297eതിരുവനന്തപുരം: സി പി ഐക്കെതിരെ വിമര്‍ശവുമായി വീണ്ടും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പിളര്‍പ്പിനു ശേഷം ഒരു പാട് തവണ തെറ്റു തിരുത്തേണ്ടി വന്നിട്ടുള്ള പാര്‍ട്ടിയാണ് സി പി ഐ എന്നായിരുന്നു പിണറായയുടെ പരാമര്‍ശം. എന്നാല്‍ സി പി എമ്മിന് തെറ്റു തിരുത്തേണ്ട സാഹചര്യം വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയില്‍ വലുപ്പ ചെറുപ്പങ്ങളില്ലെന്നും എന്നാല്‍ ജനപിന്തുണയുടെ കാര്യത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ വലുപ്പചെറുപ്പങ്ങളുണ്ടാകാമെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് സി പി എമ്മും സി പി ഐയും തമ്മിലുണ്ടായ ആരോപണ പ്രത്യാരോപണങ്ങള്‍ ഏറെ രാഷ്ട്രിയ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് നടന്ന എല്‍ ഡി എഫ് യോഗത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ രമ്യതയിലായിരുന്നു. അതിന് ശേഷമാണ് പിണറായി വീണ്ടും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.