19 കോടിയുടെ ആഭരണമണിഞ്ഞ് ഒരു വധു

Posted on: November 21, 2014 8:58 pm | Last updated: November 21, 2014 at 8:58 pm

goldതിരുപ്പതി: 19 കോടി രൂപയുടെ ആഭരണങ്ങളണിഞ്ഞ് ഒരു വധു. തിരുപ്പതിയിലെ ഒരു മധുരപലഹാര വ്യാപാരിയുടെ മകളുടെ വിവാഹത്തിനാണ് കോടികള്‍ ഇടിച്ചു തള്ളിയത്. സ്വര്‍ണത്തിന്റെ കാര്യത്തില്‍ വധുവിന്റെ അച്ഛനും മോശമാക്കിയില്ല. ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണമണിഞ്ഞാണ് വധുവിന്റെ അച്ഛന്‍ കല്യാണ പന്തലിലെത്തിയത്. വിവാഹ ഘോഷയാത്രക്ക് പ്രത്യേക പോലീസ് സംരക്ഷണമൊരുക്കിയിരുന്നു. മോഷണത്തിന് സാധ്യതയുള്ളതിനാല്‍ ഇവരുടെ പേര് പോലീസ് വെളുപ്പെടുത്തിയിട്ടില്ല.