താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്ന് ബി ജെ പി നേതാവ്

Posted on: November 21, 2014 6:20 pm | Last updated: November 21, 2014 at 6:20 pm

tajmahalന്യൂഡല്‍ഹി: ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു എന്ന് ബി ജെ പി നേതാവ്. ബി ജെ പി ഉത്തര്‍പ്രദേശ് സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മികാന്ത് വാജ്‌പെയ് ആണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്.

താജ്മഹല്‍ വഖഫ് ബോര്‍ഡിന് കൈമാറണമെന്ന് യു പി ന്യൂനപക്ഷ വകുപ്പ് മന്ത്രി അസംഖാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് ബി ജെ പി അധ്യക്ഷന്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. താജ്മഹല്‍ രണ്ട് മുസ്‌ലിംകളുടെ ശവക്കല്ലറയാണെന്നും അതിനാല്‍ വഖഫ് ബോര്‍ഡിന് കൈമാറണമെന്നുമായിരുന്നു അസംഖാന്റെ വാദം.