ചൈനയില്‍ ആറ് നഴ്‌സുമാരെ കുത്തിക്കൊലപ്പെടുത്തി

Posted on: November 21, 2014 5:14 am | Last updated: November 20, 2014 at 10:15 pm

murderബീജിംഗ്: ചൈനയിലെ ആശുപത്രിയില്‍ ആറ് നഴ്‌സുമാരുള്‍പ്പെടെ ഏഴ് പേരെ കുത്തിക്കൊലപ്പെടുത്തി. ആശുപത്രിയിലെ താമസ ഹാളിലാണ് ആക്രമണം നടന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണ പരമ്പരയുടെ ഭാഗമായാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ആശുപത്രി അഡ്മിനിസ്റ്റേറ്ററും ഉണ്ടെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരുക്കേറ്റ നഴ്‌സ് ഗുരുതരാവസ്ഥയിലാണ്. ഭരണ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള, കടല്‍ തീരത്തുള്ള ബീദാഹെയിലെ ആശുപത്രിയിലാണ് ആക്രമണം നടന്നത്. രണ്ട് വര്‍ഷത്തിനിടെ നഴ്‌സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. അഴിമതി നടത്തിയും ആവശ്യമില്ലാത്ത മരുന്നുകള്‍ നിര്‍ദേശിച്ചും ആശുപത്രി അധികൃതര്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. രാജ്യത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണവും ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ 17,243 കേസുകളാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്.