പെരിഞ്ഞനം ജാമിഅ മഹ്മൂദിയ്യ 27-ാം വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കം

Posted on: November 20, 2014 11:37 pm | Last updated: November 20, 2014 at 11:37 pm

പെരിഞ്ഞനം: ജാമിഅ: മഹ്മൂദിയ്യ 27-ാം വാര്‍ഷിക മൂന്നാം ബിരുദദാന സമ്മേളനത്തിന് നാളെ തുടക്കം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി അറിയിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും. നാളെ ഉച്ചക്ക് 1.30ന് പൊന്‍മാനിക്കുടം മഖാം സിയാറത്തോടെ തുടക്കം കുറിക്കും. എസ് കെ ആറ്റക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. ഉച്ചക്ക് 2.15ന് വി എസ് സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.
മൂന്നിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ടി എന്‍ പ്രതാപന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അബ്ദുര്‍റഷീദ് മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. അഡ്വ. എ കെ ഇസ്മാഈല്‍ വഫ വിഷയാവതരണം നടത്തും. ഇന്നസെന്റ് എം പി മുഖ്യാതിഥിയായിരിക്കും. വൈകീട്ട് 6.30ന് നടക്കുന്ന സ്വലാത്ത് വാര്‍ഷികം സയ്യിദ് സൈനുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. മാടവന ഇബ്‌റഹീം കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ബുഖാരി നേതൃത്വം നല്‍കും. വി പി എ തങ്ങള്‍ ആട്ടീരി മുഖ്യപ്രഭാഷണം നടത്തും. 23ന് രാവിലെ 9.30ന് നടക്കുന്ന ജില്ലാ മുതഅല്ലിം സമ്മേളനം ഡോ. പി എ മുഹമ്മദ്കുഞ്ഞി സഖാഫി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് താഴപ്ര പി വി മുഹിയിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. 2.30ന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം പി എസ് കെ മൊയ്തു ബാഖവി മാടവന ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍ഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന സ്ഥാനവസ്ത്ര വിതരണം കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. കെ ആര്‍ നസ്‌റുദ്ദീന്‍ ദാരിമി സ്വാഗതം പറയും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സംയുക്ത ഖാസി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി സനദ്ദാന പ്രസംഗം നടത്തും. കെ വി അബൂക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തോടനുബന്ധിച്ച് ആറ് കുടുംബങ്ങള്‍ക്ക് മൂന്ന് സെന്റ് സ്ഥലം വീതം സൗജന്യമായി നല്‍കും.
രണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വിവാഹ ധനസഹായവും നല്‍കും. പത്രസമ്മേളനത്തില്‍ നസ്‌റുദ്ദീന്‍ ദാരിമി, മുഫ്തീകര്‍ അഹമ്മദ്, കെ എം അബ്ദുല്‍ ഗഫൂര്‍ മൗലവി, സിറാജുദ്ദീന്‍ സഖാഫി, അബ്ദുല്‍ ഹമീദ്, മിദ്‌ലാജ് സംബന്ധിച്ചു.