Connect with us

Gulf

'മാസ്' ട്രെയിനിംഗ് സമാപിച്ചു

Published

|

Last Updated

ദുബൈ: സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള മുഴുവന്‍ മദ്‌റസാ അധ്യാപകരെയും അധ്യാപനരംഗത്ത് കൂടുതല്‍ കാര്യക്ഷമതയുള്ളവരാക്കാന്‍ വേണ്ടി ആവിഷ്‌കരിച്ച സമഗ്രമായ ട്രെയിനിംഗ് കോഴ്‌സ് “മാസ്” ദുബൈയില്‍ സമാപിച്ചു.
ദുബൈ മുഅല്ലിം കൗണ്‍സില്‍ (ഡി എം സി)ക്ക് കീഴിലുള്ള അബൂഹൈല്‍ മര്‍കസ് മദ്‌റസ, ഖിസൈസ് സഅദിയ്യ മദ്‌റസ, കറാമ മദ്‌റസ, ദേര മര്‍കസ് മദ്‌റസ എന്നിവിടങ്ങളിലെ 35 ഓളം അധ്യാപകര്‍ പങ്കെടുത്തു. സര്‍ട്ടിഫിക്കേറ്റഡ് കോഴ്‌സിന് സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി കുഞ്ഞുകുളം നേതൃത്വം നല്‍കി. സമാപന ചടങ്ങ് ദുബൈ മര്‍കസ് പ്രസിഡന്റ് എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി തളങ്കര, ജമാല്‍ ഹാജി ചങ്ങരോത്ത്, ശരീഫ് കാരശ്ശേരി, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, ഉബൈദ് സഖാഫി, മുഹമ്മദ് മദനി ചപ്പാരപ്പടവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Latest