Connect with us

National

ബംഗളൂരുവില്‍ മണിപ്പൂരി വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം

Published

|

Last Updated

ബംഗളൂരു: ബംഗളൂരുവില്‍ മണിപ്പൂരി വിദ്യാര്‍ഥിക്കു മൂന്നംഗ സംഘം നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കേറ്റു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. താമസ സ്ഥലത്തേക്ക് നടന്നുപോകവെ ഒപ്പമുണ്ടായിരുന്ന യുവതിയോട് മൂന്നംഗ സംഘം മോശമായി സംസാരിച്ചു. ഇത് എതിര്‍ത്തപ്പോഴാണ് വിദ്യാര്‍ഥിക്കു നേരെ ആക്രമണമുണ്ടായത്.

Latest