മന്ത്രി അടൂര്‍ പ്രകാശ് ബാറുടമയാണോ എന്നറിയില്ലെന്ന് സുധീരന്‍

Posted on: November 20, 2014 12:11 pm | Last updated: November 21, 2014 at 12:06 am

ADOOR PRAKASH AND VM SUDHEERAN copyതൃശൂര്‍: മന്ത്രി അടൂര്‍ പ്രകാശ് ബാര്‍ ഉടമ ആണോയെന്ന് അറിയില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യം പരിശോധിക്കുമെന്നും വി എം സുധീരന്‍ തൃശൂരില്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നും തമിഴ്‌നാട് ജനങ്ങളുടെ ജീവന്‍ കൈയ്യിലെടുത്ത് പന്താടുകയാണെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഫെഡറല്‍ സങ്കല്‍പ്പങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ ലംഘിക്കുകയാണ്.
ജനപക്ഷ യാത്രയുടെ പണപ്പിരിവിന് പിന്നില്‍ വ്യാജന്‍മാര്‍ ഉണ്ടാകാം. അനധികൃത പണപ്പിരിവ് നടത്തുന്നവര്‍ക്ക് കോണ്‍ഗ്രസ് ബന്ധമുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും ഇടത് മുന്നണിയുടെ സമരങ്ങള്‍ക്ക് മുന്‍ സമരങ്ങളുടെ ഗതി ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.