വായ്പാ തിരിച്ചടവ് ക്യാമ്പയിന്‍: ബേങ്ക് മാനേജര്‍മാര്‍ക്ക് പരിശീലനം നല്‍കി

Posted on: November 20, 2014 9:40 am | Last updated: November 20, 2014 at 9:40 am

കല്‍പ്പറ്റ: ജില്ലയില്‍ ബാങ്കുകള്‍ മുഖേന സമ്പൂര്‍ണ്ണ ക്രെഡിറ്റ് ലിങ്കേജ്, വായ്പാ തിരിച്ചടവ് ക്യാമ്പയിന്‍ നടപ്പാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ബാങ്ക് മാനേജര്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ റഷീദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വായ്പാ തിരിച്ചടവ് ഉറപ്പുവരുത്താനായി ബാങ്ക് ബ്രാഞ്ച് മാനേജര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍, മെമ്പര്‍ സെക്രട്ടറി, അക്കൗണ്ടന്റ് കമ്മിറ്റി രൂപീകരിച്ച് തിരിച്ചടവ് ഉറപ്പാക്കും. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍, സംഘകൃഷി ഗ്രൂപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍, മൃഗ സംരക്ഷണ മേഖലയിലെ വിവിധ ഗ്രൂപ്പുകള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ ഗുണം ലഭിക്കും. സി.ഡി.എസ് തലത്തില്‍ പ്രത്യേക ക്യാമ്പയിനുകള്‍, മേളകള്‍ സംഘടിപ്പിക്കും.അയല്‍കൂട്ടങ്ങള്‍ക്കുള്ള മാച്ചിംഗ് ഗ്രാന്റ്, പലിശ സബ്‌സിഡി, സമ്പൂര്‍ണ്ണ വായ്പ തിരിച്ചടവ്, സമ്പൂര്‍ണ്ണ ഗ്രേഡിംഗ് & ലിങ്കേജ്, കാര്‍ഷിക വായ്പ പദ്ധതി, സമഗ്ര മൃഗസംരക്ഷണ പദ്ധതികള്‍, തുടങ്ങിയ മുഴുവന്‍ പദ്ധതികള്‍ക്കും ബാങ്ക് മുഖേന സഹായം ഉറപ്പാക്കും.പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തില്‍ അയല്‍കൂട്ട മാച്ചിംഗ് ഗ്രാന്റ മേള, ക്രെഡിറ്റ് ലിങ്കേജ് മേള നടക്കും. അതോടൊപ്പം സി.ഡി.എസുകളില്‍ കുടിശ്ശികയായ ഫയലുകളില്‍ അദാലത്ത് നടത്തി തീര്‍പ്പ് കല്‍പ്പിക്കും.മാനന്തവാടി മേഖല പരിശീലനം 21ന് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ സബ് കളക്ടര്‍ ശീറാം സാംബശിവറാവുഉദ്ഘടനം ചെയ്യും.ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ക്കും, സെ്രകട്ടറിമാര്‍ക്കുമുള്ള പരിശീലനം 20ന് കല്‍പ്പറ്റ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ എ.ഡി.എം പി.വി ഗംഗാധരന്‍ ഉദാഘ്ടനം ചെയ്യും. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും.ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ എം.വി രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.കെ സുനില്‍, പി.കെ സുഹൈല്‍, എസ്. ഷീന, കെ.പി നരേന്ദ്രന്‍, കെ.പി ദാമോദരന്‍ നേതൃത്വം നല്‍കി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.