Connect with us

Business

എസ്ബിഐ ശാഖയിലെത്തി പണം പിന്‍വലിക്കാനും പരിധി

Published

|

Last Updated

മുംബൈ: രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ ബാങ്ക് ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്നു. സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ ബാങ്ക് ശാഖയിലെത്തി പണം പിന്‍വലിക്കുന്നതിന് എസ്.ബി.ഐ. പരിധി ഏര്‍പ്പെടുത്തി. മാസത്തില്‍ നാലുതവണ അക്കൗണ്ടുള്ള ശാഖയിലെത്തി പണം പിന്‍വലിക്കാം. അതില്‍ കൂടിയാല്‍ ഓരോ തവണ പണമെടുക്കുമ്പോഴും 20 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. നവംബര്‍ ഒന്നുമുതല്‍ ഈ നിരക്ക് പ്രാബല്യത്തിലുണ്ട്.റിസര്‍വ് ബാങ്ക് നിര്‍ദേശപ്രകാരം എടിഎം ഇടപാടുകള്‍ക്ക് എല്ലാ ബാങ്കുകളും പരിധി നിര്‍ണയിച്ചതിന് പിന്നാലെയാണ് എസ്ബിഐ ശാഖകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.രാജ്യത്തെ പ്രമുഖ ബാങ്കിന് പിന്നാലെ മറ്റു ബാങ്കുകളും ഈ വിഴി ഇനി സ്വീകരിക്കാനാണ് സാധ്യത.