ദാരിദ്ര്യം ഇല്ലാതാക്കാനുള്ള കാഴ്ചപ്പാട് സമൂഹത്തില്‍ കൊണ്ടുവരണം: സി എന്‍ ജയദേവന്‍ എം പി

Posted on: November 20, 2014 9:11 am | Last updated: November 20, 2014 at 9:11 am

തൃപ്രയാര്‍: സഹായങ്ങള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് ദാരിദ്ര്യം ഇല്ലായ്മ ചെയ്യുവാനുള്ള കഴ്ചപ്പാട് സമൂഹത്തില്‍ കൊണ്ടു വരണമെന്ന് സി എന്‍ ജയദേവന്‍ എം പി. തൃപ്രയാര്‍ ജെ സി ഐയുടെ കുടുംബസംഗമം ‘ആഘോഷം 2014’ തൃപ്രയാര്‍ പ്രിയദര്‍ശിനി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെ സി ഐ പ്രസിഡന്റ് എന്‍ ബി സ്വരാജ് അധ്യക്ഷത വഹിച്ചു. തൃപ്രയാര്‍ ജെ സി ഐ മുന്‍ പ്രസിഡന്റുമാരെ ചടങ്ങില്‍ എം പി ഉപഹാരം നല്‍കി ആദരിച്ചു.
പുതിയ അംഗങ്ങള്‍ക്ക് ജെസി ഐ സോണ്‍ വൈസ് പ്രസിഡന്റ് സി ആര്‍ രഖേഷ് ശര്‍മ്മ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റുമാരായ കെ സി ബൈജു, എസ് അനില്‍ കുമാര്‍, സി ആര്‍ ദിനേഷ്, ജയരാജന്‍ തമ്പി, അഡ്വ. ടി എന്‍ സുനില്‍കമുമാര്‍, ടി എ ജെയ്‌സണ്‍, മൊഹസീന്‍ പണ്ടികശാല, സി കെ ഗോപകുമാര്‍, യു വി സുരേഷ്, ഇ വി രമേഷ് റേ, അഡ്വ. സി വി വിശ്വേഷ്, അഭിലാഷ് ടി. ധര്‍മ്മപാലന്‍, സാനു കെ. ധര്‍മ്മന്‍ വൈസ് പ്രസിഡന്റുമാരായ പ്രൊഫ. നിര്‍മ്മല പരമേശ്വരന്‍, എ എ ആന്റണി, പി ലിനീഷ്, സെക്രട്ടറി ഷാജി ചാലിശ്ശേരി പ്രസംഗിച്ചു. തുടര്‍ന്ന് ശ്രീരഞ്ജിനി കലാക്ഷേത്രയിലെ ജെ ജെ വിംഗിലെ 35- ഓളം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.