തീരദേശ വകുപ്പിന് കീഴില്‍ 450 കോടിയുടെ പദ്ധതികള്‍

Posted on: November 20, 2014 9:01 am | Last updated: November 20, 2014 at 9:01 am

മാള: തീരദേശ വികസന കോര്‍പറേഷന് കീഴില്‍ സംസ്ഥാനത്ത് 450 കോടി രൂപയുടെ പദ്ധതികളാണെന്ന് മന്ത്രി കെ ബാബു. പൊയ്യ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ ബ്ലോക്കിന്റേയും സമഗ്രകുടിവെള്ള പദ്ധതിയുടേയും ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ മാത്രം 38 കോടിയുടെ പദ്ധികളാണ് നടപ്പാക്കുന്നത്. ഇതില്‍ 7.22 കോടി രൂപയുടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ബാക്കി പദ്ധതികള്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കും. എടത്തുരുത്തി, മേത്തല, എസ് എന്‍ പുരം, ചാവക്കാട്, കൈപ്പമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ള-വിദ്യാഭ്യാസ- അടിസ്ഥാന വികസന മേഖലകളിലായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്. ടി എന്‍ പ്രതാപന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. കേരള തീരദേശ വികസന കോര്‍പറേഷന്‍ എം ഡി ഡോ കെ അമ്പാടി റിപ്പോര്‍ട്ടവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി റപ്പായി, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ശശി, കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി, പൊയ്യ് പഞ്ചായത്ത് പ്രസിഡന്റ് തോമസ് കാച്ചപ്പിള്ളി പങ്കെടുത്തു.