ഫെയ്‌സ്ബുക്ക് ഗെയിമുകള്‍ കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുമെന്ന് പഠനം

Posted on: November 19, 2014 7:03 pm | Last updated: November 19, 2014 at 7:03 pm

facebook-hands-shake-cut-SMടൊറോന്റോ: ഫെയ്‌സ്ബുക്ക് ഗെയിമുകള്‍ കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. കുടുംബവുമായി ചേര്‍ന്ന് ഫെയ്‌സ്ബുക്ക് ഗെയിമുകള്‍ കളിക്കാന്‍ സമയം കണ്ടെത്തിയാല്‍ കുടുംബാംഗങ്ങള്‍ക്കിടയിലുള്ള ആശയ വിനിമയം ശക്തിപ്പെടുത്താനും പ്രായവ്യത്യാസമെന്ന അകല്‍ച്ച മറിക്കടക്കാനും കഴിയുമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.

വിദേശ രാജ്യങ്ങളില്‍ കഴിയുന്ന ബന്ധുക്കളുമായി തുടര്‍ച്ചയായി ബന്ധം പുലര്‍ത്താനും നല്ലൊരു വഴി ഫെയ്‌സ്ബുക്ക് ഗെയിമുകള്‍ തന്നെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദേശത്തെ ബന്ധുക്കളുമായി ബന്ധം പുലര്‍ത്തുന്നതിനുള്ള ഏറ്റവും ചിലവുകുറഞ്ഞ വഴിയും ഫെയ്‌സ്ബുക്ക് ഗെയിമുകളാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

സോഷ്യല്‍നെറ്റ്‌വര്‍ക്ക് ഗെയിം കളിക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. ചോദ്യാവലികള്‍ നല്‍കിയും അഭിമുഖങ്ങള്‍ നടത്തിയുമാണ് പഠനം നടത്തിയത്.