കൊയ്ത്തുത്സവം വെള്ളിയാഴ്ച

Posted on: November 19, 2014 6:00 pm | Last updated: November 19, 2014 at 6:25 pm

അബുദാബി: മാര്‍ത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം 21 (വെള്ളി)ന് മുസഫ്ഫ മാര്‍ത്തോമ്മാ ദേവാലയത്തില്‍ നടക്കും. രാവിലെ എട്ടിന് ദേവാലയത്തില്‍ ആദ്യ ഫല പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുര്‍ബാനയും നടക്കും. ശുശ്രൂഷകള്‍ക്ക് ഇടവക വികാരി പ്രകാശ് എബ്രഹാം, അസിസ്റ്റന്റ് വികാരി ഐസക് മാത്യു, റോബി ജെ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. ഉച്ച 12ന് കുട്ടികളുടെ ബൈബിള്‍ വിജ്ഞാന പരീക്ഷയും നടക്കും. 3.30ന് കൊയ്ത്തുത്സവത്തിന് തിരിതെളിയും തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഇടവക വികാരി പ്രകാശ് എബ്രഹാം അധ്യക്ഷത വഹിക്കും.
നാടന്‍ വള്ളങ്ങളുടെയും ബാന്റ് സെറ്റിന്റേയും അകമ്പടിയോടുകൂടി ദേവാലയങ്കണത്തില്‍ സംഘടിപ്പിക്കുന്ന യാത്രയില്‍ കൊയ്ത്തുത്സവത്തിന് തിരിതെളിയും. വീടുകളില്‍ നിന്നു പാകം ചെയ്തു കൊണ്ടുവരുന്ന വിവിധയിനം ഭക്ഷണങ്ങള്‍, നാടന്‍ തട്ടുകട, കുട്ടികളുടെ സ്റ്റാളുകള്‍ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേകതയാണ് ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി പ്രകാശ് എബ്രഹാം അസിസ്റ്റന്റ് വികാരി ഐസക് മാത്യു, എം സി വര്‍ഗീസ്, കെ വി ജോസഫ്, ബി ജു ടി മാത്യു, ബി ജു പാപ്പച്ചന്‍, സജി മാത്യൂസ്, സുജിത് വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.