Connect with us

Gulf

ജി ആന്‍ഡ് കോയും എസ് പി എഫ് റിയല്‍റ്റിയും സഹകരണം വര്‍ധിപ്പിക്കുന്നു

Published

|

Last Updated

ദുബൈ: യു എ ഇയിലെ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ എസ് പി എഫും ജി ആന്‍ഡ് കോയും സഹകരണം വര്‍ധിപ്പിക്കുന്നു. സംയുക്തമായി നടപ്പാക്കുന്ന മൂന്നാമത്തെ പദ്ധതിയായ മില്ലിനിയം സ്‌ക്വയറിലൂടെയാണ് മെയ്ദാന്‍ സിറ്റി ഡവലപറായ ജി ആന്‍ഡ് കോയുമായി എസ് പി എഫ് സഹകരണം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നത്. മെയ്ദാന്‍ ഡവലപ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മില്ലിനിയം സ്‌ക്വയര്‍ പാര്‍പ്പിട പദ്ധതിക്ക് തയ്യാറെടുക്കുന്നത്.
നിക്ഷേപകരില്‍ നിന്നും ആവശ്യക്കാരില്‍ നിന്നുമുള്ള മികച്ച പ്രതികരണമാണ് മൂന്നാമത്തെ പദ്ധതിക്ക് കമ്പനികള്‍ക്ക് പ്രചോദനമായത്. ഇരു കമ്പനികളും സംയുക്തമായി പൂര്‍ത്തീകരിച്ച 150 കോടി ദിര്‍ഹത്തിന്റെ മില്ലെനിയം എസ്‌റ്റേറ്റും 270 കോടി ദിര്‍ഹത്തിന്റെ മില്ലേനിയം എസ്‌റ്റേറ്റ് പദ്ധതിയുമായിരുന്നു എസ് പി എഫും ജി ആന്‍ഡ് കോയും സംയുക്തമായി പൂര്‍ത്തിയാക്കിയത്. 280 കോടി ദിര്‍ഹമാണ് മില്ലേനിയം സ്‌ക്വയര്‍ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് എസ് പി എഫ് മാനേജിംഗ് ഡയറക്ടര്‍ മഹേന്ദ്ര സിംഗ് വ്യക്തമാക്കി.