സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഉദ്ഘാടനം വെള്ളിയാഴ്ച

Posted on: November 19, 2014 6:20 pm | Last updated: November 19, 2014 at 6:20 pm

അബുദാബി: ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും അജ്ഞതയില്‍ നിന്നും വിജ്ഞാനത്തിലേക്കും മനുഷ്യനെ നയിച്ച വിശുദ്ധ ഖുര്‍ആന്‍ പഠനത്തിന് അവസരമൊരുക്കി അബുദാബിയില്‍ പഠന സംരംഭം. 21(വെള്ളി)ന് ഇതിന്റെ ഉദ്ഘാടനം നടക്കും.
ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വാഗ്മി ശാഫി സഖാഫി മുണ്ടമ്പ്ര മാസാന്ത സ്‌കൂള്‍ ഓഫ് ഖുര്‍ആന് നേതൃത്വം നല്‍കും. അബുദാബി മദീനാ സായിദ് ഷോപ്പിംഗ് മാളിലെ ലുലു പാര്‍ട്ടി ഹാളില്‍ വൈകുന്നേരം 7.30നാണ് പരിപാടി.