Connect with us

Gulf

ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

Published

|

Last Updated

ദുബൈ: വിധ്വംസക പ്രവര്‍ത്തനം നടത്തുന്നുവെന്ന് സംശയം തോന്നുന്നവരുടെ ബേങ്ക് അക്കൗണ്ടുകള്‍ മുന്നറിയിപ്പില്ലാതെ മരവിപ്പിക്കാന്‍ യു എ ഇ കേന്ദ്ര ബേങ്ക് എല്ലാ ബേങ്കുകള്‍ക്കും നിര്‍ദേശം നല്‍കി. പണം തിരിമറി നടത്തുന്നതിനെതിരെയുള്ള നിയമം ഉപയോഗിച്ചാണ് മരവിപ്പിക്കേണ്ടത്. കുറഞ്ഞത് ഏഴു ദിവസത്തേക്ക്, യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദുചെയ്യാം.
തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വേരറുക്കുക ലക്ഷ്യംവെച്ചാണ് ഈ നീക്കം. ഏതെങ്കിലും ഒരു വ്യക്തിയോ സംഘടനയോ നേരിട്ടോ അല്ലാതെയോ മത തീവ്രവാദ സംഘടനക്ക് ഗുണകരമാകുന്ന വിധത്തില്‍ പണം കൈകാര്യം ചെയ്താലും നടപടി സ്വീകരിക്കാം. കുറ്റക്കാരെന്നു കണ്ടാല്‍ 50,000 ദിര്‍ഹം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴ നല്‍കാമെന്നും ഉത്തരവില്‍ പറയുന്നു.

Latest