Connect with us

Wayanad

ശാസ്ത്ര, ഗണിത ശാസ്ത്ര മേള: മാനന്തവാടി ഉപജില്ലക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

Published

|

Last Updated

മേപ്പാടി: രണ്ട് ദിവസം നീണ്ടു നിന്ന ജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു. കൗമാരപ്രതിഭകളുടെ സമ്പന്നതയില്‍ കാഴ്ചയുടെ നവ്യാനുഭൂതി തീര്‍ത്താണ് മേളക്ക് തിരശ്ശീല വീണത്.ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയില്‍ ശാസ്ത്ര, ഗണിത ശാസ്ത്ര വിഭാഗത്തില്‍ മാനന്തവാടി ഉപജില്ലക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്. എച്ച് എസ് എസ്,എച്ച് എസ്, യു പി വിഭാഗത്തില്‍ മാനന്തവാടി ഉപജില്ല ഒന്നാമതെത്തി. എച്ച് എസ്, എച്ച് എസ് എസ് വിഭാഗത്തില്‍ ബത്തേരി, വൈത്തിരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. യു പി വിഭാഗത്തിലും മാനന്തവാടി ഉപജില്ലക്ക് തന്നെയാണ് ഒന്നാംസ്ഥാനം. ബത്തേരി, വൈത്തിരി ഉപജില്ലകള്‍ ഈ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എല്‍ പി വിഭാഗത്തില്‍ ബത്തേരി ഉപജില്ല ഒന്നാംസ്ഥാനം നേടിയപ്പോള്‍ മാനന്തവാടി, വൈത്തിരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

ഗണിതശാസ്ത്രമേളയില്‍ എല്‍ പി വിഭാഗത്തില്‍ മാനന്തവാടി ഉപജില്ലക്കാണ് ഒന്നാംസ്ഥാനം. വൈത്തിരി, ബത്തേരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു. പി വിഭാഗത്തില്‍ ബത്തേരി ഉപജില്ലയാണ് ഒന്നാമെത്തിയത്. മാനന്തവാടി, വൈത്തിരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച് എസ് വിഭാഗത്തില്‍ മാനന്തവാടി ഉപജില്ലയും വൈത്തിരി, ബത്തേരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. എച്ച് എസ് എസ് വിഭാഗത്തില്‍ ബത്തേരി ഉപജില്ലക്കാണ് ഒന്നാംസ്ഥാനം. മാനന്തവാടി, വൈത്തിരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനം നേടി.
സാമൂഹ്യശാസ്ത്രമേളയില്‍ എല്‍ പി വിഭാഗത്തില്‍ വൈത്തിരി, മാനന്തവാടി, ബത്തേരി ഉപജില്ലകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു പി വിഭാഗത്തില്‍ മാനന്തവാടി ഉപജില്ല ഒന്നാംസ്ഥാനം നേടി. ബത്തേരി, വൈത്തിരി. ഉപജില്ലകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം. എച്ച് എസ് വിഭാഗത്തില്‍ വൈത്തിരി ഉപജില്ലക്കാണ് ഒന്നാംസ്ഥാനം. മാനന്തവാടി, ബത്തേരി ഉപജില്ലക്കാണ് രണ്ടും മൂന്നും സ്ഥാനം. എച്ച് എസ് എസ് വിഭാഗത്തില്‍ മാനന്തവാടി ഉപജില്ലക്കാണ് ഒന്നാംസ്ഥാനം. ബത്തേരി, വൈത്തിരി ഉപജില്ലകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം.
വര്‍ക്ക് എക്‌സ്പീരിയന്‍സില്‍ എല്‍ പി വിഭാഗത്തില്‍ മാനന്തവാടി ഉപജില്ല ജേതാക്കളായി. ബത്തേരി, വൈത്തിരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യു പി വിഭാഗത്തില്‍ മാനന്തവാടി ഉപജില്ലക്കാണ് ഒന്നാംസ്ഥാനം.
ബത്തേരി, വൈത്തിരി ഉപജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. എച്ച് എസ് വിഭാഗത്തില്‍ ബത്തേരി, മാനന്തവാടി, വൈത്തിരി ഉപജില്ലകള്‍ ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ നേടി. എച്ച് എസ് എസ് വിഭാഗത്തില്‍ മാനന്തവാടി ഉപജില്ലക്കാണ് ഒന്നാംസ്ഥാനം ബത്തേരി, വൈത്തിരി ഉപജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ശാസ്ത്രമേളയില്‍ എല്‍ പി വിഭാഗത്തില്‍ മാര്‍ ബസേലിയോസ് യു പി സ്‌കൂള്‍ കോളിയാടിയും, ജി യു പി എസ് പേര്യയും, സെന്റ് തോമസ് എല്‍ പി എസ് പടിഞ്ഞാറത്തറയും 10 പോയിന്റുകള്‍ നേടി ഒന്നാമതെത്തി.
യു പി വിഭാഗത്തില്‍ ജി എം യു പി എസ് അഞ്ചുകുന്നിനാണ് ഒന്നാംസ്ഥാനം. എച്ച് എസ് വിഭാഗത്തില്‍ ജി എസ് എസ് കണിയാമ്പറ്റയും. എച്ച് എസ് എസ് വിഭാഗത്തില്‍ ജി എച്ച് എസ് എസ് മാനന്തവാടിയും ഒന്നാമതെത്തി. ഗണിതശാസ്ത്രമേളയില്‍ എല്‍ പി വിഭാഗത്തില്‍ ആര്‍ സി യു പി എസ് പള്ളിക്കുന്നും, യു പി വിഭാഗത്തില്‍ സെന്റ് തോമസ് എ യു പി എസ് മുള്ളന്‍ കൊല്ലിയും, എച്ച് എസ് വിഭാഗത്തില്‍ ജി എച്ച് എസ് എസ് തലപ്പുഴയും, എച്ച് എസ് എസ് വിഭാഗത്തില്‍ ജി എച്ച് എസ് എസ് മീനങ്ങാടിയും ഒന്നാംസ്ഥാനത്തെത്തി. സാമൂഹ്യശാസ്ത്രമേളയില്‍ എല്‍ പി വിഭാഗത്തില്‍ എസ് എ എല്‍ പി എസ് കോട്ടത്തറയും, യു പി വിഭാഗത്തില്‍ എസ് ജെ ടി ടി ഐ മാനന്തവാടിയും, എച്ച് എസ് വിഭാഗത്തില്‍ ജി എച്ച് എസ് എസ് കണിയാമ്പറ്റയും ഒന്നാമതെത്തി. എച്ച് എസ് എസ് വിഭാഗത്തില്‍ സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് കല്ലോടിക്കാണ് ഒന്നാംസ്ഥാനം. വര്‍ക്ക് എക്‌സ്പീരിയന്‍സില്‍ യു പി വിഭാഗത്തില്‍ സെന്റ് തോമസ് എ യു പി എസ് മുള്ളന്‍കൊല്ലിയും, യു പി സെന്റ് തോമസ് യു പി എസ് കല്ലോടിയും എച്ച് എസ് ഫാ. ജി കെ എം എച്ച് എസ് കണിയാരവും, എച്ച് എസ് എസ് സേക്രട്ട് ഹാര്‍ട്ട് എച്ച് എസ് എസ് ദ്വാരകയും ഒന്നാംസ്ഥാനം നേടി.