ഗാതഗത പരിഷ്‌കാരവുമായി ‘ഭാവിഗതാഗതം’

Posted on: November 19, 2014 12:24 pm | Last updated: November 19, 2014 at 12:24 pm

നിലമ്പൂര്‍: അപകടങ്ങളില്‍ നിന്നും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും നാളത്തെ തലമുറയെ രക്ഷിക്കാന്‍ പുതിയ ഗാതഗത പരിഷ്‌കാരവുമായി ‘ഭാവിഗതാഗതം’ എന്നപേരില്‍ അമിസ ഷാഹിന്‍. അടക്കാക്കുണ്ട് ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിനിയാണ് അമീസ. വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനു പകരം വാഹനങ്ങളുടെ സൗകര്യങ്ങള്‍ അടങ്ങിയ ക്യാമ്പിനുകളാണ് ഇവിടെ യാത്രക്ക് വേണ്ടി ഉപയോഗിക്കുന്നത്.
ട്രാക്കുകള്‍ക്കിടയില്‍ സഞ്ചരിക്കുന്ന സംവിധാനത്തോട് കൂടി അനേകം സ്‌പോട്ടറുകള്‍ ഈ ട്രക്കിനെ താങ്ങി നിര്‍ത്തും. പരാമവധി ഗര്‍ഷണം കുറച്ച് വളരെ കുറഞ്ഞ ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിധമാണ് ഇവയുടെ സംവിധാനം. യാത്രക്കാരുടെ സൗകര്യമനുസരിച്ച് നിര്‍ദിഷ്ട സ്റ്റേഷനുകളില്‍ നിന്ന് യാത്രക്ക് വേണ്ട ക്യാബിനുകള്‍ വാടകക്ക് എടുക്കുകയോ അല്ലെങ്കില്‍ ജനറല്‍ ക്യാബിനുള്ളില്‍ യാത്ര ചെയ്യുകയോ ചെയ്യാം.
ഇതോടെ അന്തരീക്ഷ മലിനീകരണമുണ്ടാവില്ല. അപകട സാധ്യത കുറയും. സമയലാഭവും, ഇന്ധന ലാഭവും ഉണ്ടാക്കാന്‍ സാധിക്കും.