കഞ്ചാവ് കേസ്: പ്രതിക്ക് തടവും പിഴയും

Posted on: November 19, 2014 10:50 am | Last updated: November 19, 2014 at 10:50 am

വടകര: കഞ്ചാവ് കൈവശം വെച്ച കേസില്‍ ഒഡീഷ സ്വദേശിക്ക് കഠിന തടവും പിഴയും ശിക്ഷ. ഒഡീഷ കട്ടക്ക് ജില്ലയില്‍ കടല്‍പ്പാലു വില്ലേജില്‍ കോത്താളി സുനില്‍ ഷായെ (34)യാണ് വടകര എന്‍ ഡി പി എസ് ജഡ്ജി കെ ജെ ആര്‍ബി രണ്ട് വര്‍ഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം വെറും തടവ് അനുഭവിക്കണം. 2013 സെപ്തംബര്‍ 15നാണ് കേസിനാസ്പദമായ സംഭവം. തലശ്ശേരി ധര്‍മടം നീതി സ്റ്റോറിന് മുന്‍വശത്തു നിന്ന് രണ്ട് കിലോ കഞ്ചാവുമായി തലശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.