Connect with us

Eranakulam

റശീദലി ശിഹാബ് തങ്ങള്‍ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍

Published

|

Last Updated

കൊച്ചി: സംസ്ഥാന വഖ്ഫ് ബോര്‍ഡിന്റെ ചെയര്‍മാനായി പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. എറണാകുളം ഹെഡ് ഓഫീസില്‍ ചേര്‍ന്ന വഖ്ഫ് ബോര്‍ഡിന്റെ പ്രഥമ യോഗത്തില്‍ അഡീഷനല്‍ സെക്രട്ടറി കെ സി വിജയകുമാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വഖ്ഫ് ബോര്‍ഡ് നോമിനേറ്റഡ് അംഗമാണ് റശീദലി ശിഹാബ് തങ്ങള്‍.
ബോര്‍ഡ് അംഗങ്ങളായ എം ഐ ഷാനവാസ് എം പി, ടി എ അഹ്മദ് കബീര്‍ എം എല്‍ എ, അഡ്വ. എന്‍ ശംസുദ്ദീന്‍ എം എല്‍ എ, എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍, ടി പി അബ്ദുല്ലക്കോയ മദനി, അഡ്വ. എം ശറഫുദ്ദീന്‍, ഷമീമ ഇസ്‌ലാഹിയ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി എം ജമാല്‍ പ്രസംഗിച്ചു.
സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ കൂടിയായ റശീദലി ശിഹാബ് തങ്ങള്‍ മലപ്പുറം എം സി ടി ട്രെയിനിംഗ് കോളജ് ചെയര്‍മാന്‍, കേരള ഹദിയ പ്രോജക്ട് ചെയര്‍മാന്‍, ഓസ്‌ഫോജിന അലുംമ്‌നി അസോസിയേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരികയാണ്. പരേതനായ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ പുത്രനാണ്.

Latest