Connect with us

Kerala

ബാര്‍ കോഴ ആരോപണം സര്‍ക്കാരിനെ അട്ടിമറിക്കാനെന്ന് കെഎം മാണി

Published

|

Last Updated

കോട്ടയം: എല്‍ ഡി എഫ് സമരം യുഡിഎഫിനെതിരെയാണെന്നും ബാര്‍ കോഴ ആരോപണം സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്നും ധനമന്ത്രി കെഎം മാണി. ബാര്‍ ഉടമകളുടേയും എല്‍ഡിഎഫിന്റെയും ലക്ഷ്യം ഒന്നാണ്. കേരള കോണ്‍ഗ്രസ് ഒറ്റക്കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള പാര്‍ട്ടിയാണ്. എല്‍ഡിഎഫിലേക്ക് പോകേണ്ട ഒരാവശ്യവും പാര്‍ട്ടിക്കില്ല. തങ്ങള്‍ എല്‍ഡിഎഫിലേക്ക് പോകുമെന്ന ആശങ്കയാണ് സിപിഐക്കുള്ളതെന്നും കെഎം മാണി പറഞ്ഞു. ബാര്‍ അസോസിയേഷന്‍ നേതാവ് ബിജു രമേശിന് പിന്നില്‍ കേരളാകോണ്‍ഗ്രസുകാരാണെന്ന വാര്‍ത്ത തെറ്റാണ്. എല്‍ഡിഎഫില്‍ എടുക്കുന്നതിന് വേണ്ടി അപേക്ഷയുമായി പോയിട്ടില്ലെന്നും മാണി വ്യക്തമാക്കി.

Latest