Connect with us

Gulf

ഖത്തര്‍ സ്‌പോണ്‍സര്‍ഷിപ്പ് നിയമമാറ്റം 2015 ആദ്യം മുതല്‍

Published

|

Last Updated

imagesSXUEUT4A>>നടപ്പിലാകാന്‍ പോകുന്നത് തൊഴില്‍മന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേര്‍ന്ന് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍

>>വിഷയത്തില്‍ തൊഴില്‍മന്ത്രാലയത്തിന്റെ പ്രഥമ പ്രസ്താവന

>>ഡിസംബറിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപനം ഉണ്ടാകാന്‍ സാധ്യത

>>ശൂറാകൗണ്‍സില്‍,ചേംബര്‍ എന്നിവയിലെ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടില്ല
>>നിയമം ഖത്തര്‍ പ്രവാസികള്‍ക്ക് സന്തോഷവും ആഹ്ലാദവും പകരുന്നത്

ദോഹ; ഖത്തര്‍ പ്രവാസികളുടെ കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ സ്‌പോണ്‍സര്‍ഷിപ്പ് നിയമങ്ങളിലെ ഭേദഗതികള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകും.ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തെ ഉദ്ധരിച്ച് എ.എഫ്.പി നല്‍കുന്ന റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധമായ വിശദീകരണം വന്നിരിക്കുന്നത്.കഫാല നിയമങ്ങളിലെ മാറ്റങ്ങള്‍ ഉടനുണ്ടാകുമെന്ന് ഇതിനു മുമ്പേ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് തൊഴില്‍മന്ത്രാലയത്തിന്റേതായി ഈ വിഷയകമായ പ്രസ്താവന പുറത്ത് വരുന്നത്.നിയമമാറ്റങ്ങളെ കുറിച്ചും ആയതിനു വേണ്ടി തയ്യാറാക്കപ്പെട്ട കരടുരേഖയെ കുറിച്ചും കഴിഞ്ഞ മേയ്മാസത്തില്‍ പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഒന്നും നടന്നിരുന്നില്ല. ഫിഫലോകകപ്പ് വിഷയത്തില്‍ നടന്ന അന്വേഷണത്തില്‍ ഖത്തര്‍ പൂര്‍ണ്ണമായി കുറ്റവിമുക്തമാക്കപ്പെട്ടതോടെ ലോകകപ്പ് ഫുട്‌ബോള്‍ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡിസംബറിലെ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി നിയമമാറ്റ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.നിയമമാറ്റം പരിഗണനയില്‍ ഉണ്ടെന്നും അടുത്ത വര്‍ഷാരംഭത്തോടെ അത് നടപ്പാക്കുമെന്നുമാണ് മന്ത്രാലയം ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഉള്ളത്.

നിലവില്‍ ജോലി മാറണമെങ്കില്‍ സ്‌പോണ്‍സറുടെ അനുമതിപത്രം ആവശ്യമാണ്.അല്ലാത്തപക്ഷം വിസ കാന്‍സല്‍ ചെയ്തു രാജ്യം വിടുന്നവര്‍ക്ക് രണ്ടു വര്‍ഷത്തേക്ക് രാജ്യത്തേക്ക് നിയമാനുസൃത പ്രവേശനവിലക്കുമുണ്ട്. പ്രസ്തുത നിബന്ധന ഒഴിവാക്കണമെന്നാണ് പുതിയ നിയമങ്ങളില്‍ സുപ്രധാനമായത്.എക്‌സിറ്റ് നല്‍കാനുള്ള അധികാരം സ്‌പോണ്‍സറില്‍ നിന്ന് ആഭ്യന്തരമന്ത്രാലയത്തിലേക്ക് മാറുമെന്ന നിയമവും വരാന്‍ പോകുന്ന മാറ്റങ്ങളില്‍ ഉണ്ട്.ശൂറാ കൗണ്‍സില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് എന്നിവരുടെ ചര്‍ച്ചക്ക് ശേഷം എന്തൊക്കെ അന്തിമ തീരുമാനങ്ങളും മാറ്റങ്ങളുമാണ് നിയമങ്ങളില്‍ ഉണ്ടായിട്ടുള്ളതെന്ന കാര്യം പൂര്‍ണ്ണമായും പുറത്ത് വിട്ടിട്ടില്ല.

മെയില്‍ പ്രസിദ്ധീകരിച്ച നിര്‍ദേശങ്ങളില്‍ സുപ്രധാനമായവ താഴെ പറയുന്നവയാണ്.

>>തൊഴിലാളികളുടെ രണ്ടു വര്‍ഷത്തെ പ്രവേശന വിലക്ക് ഒഴിവാക്കും.

>>എക്‌സിറ്റ് പെര്‍മിറ്റ് സ്വയം അപേക്ഷിച്ച് 72 മണിക്കൂറിനകം സ്വമേധയാ ലഭിക്കും.

>>തൊഴില്‍ ഉടമ്പടിയില്‍ രേഖപ്പെടുത്തിയ കാലാവധി കഴിഞ്ഞാല്‍ സ്വയം തൊഴില്‍ മാറാം.അല്ലാത്ത പക്ഷം അഞ്ചുവര്‍ഷം ആകുന്നതു വരെ          കാത്തിരിക്കേണ്ടി വരും.

>>സ്‌പോണ്‍സര്‍ഷിപ്പ് നിയമത്തിലെ 2009 ലെ നാലാം നമ്പര്‍ ആര്‍ട്ടിക്കിള്‍ പൂര്‍ണ്ണമായും എടുത്തുകളയും.

>>സ്‌പോണ്‍സര്‍ എന്ന പ്രയോഗം മാറ്റി പകരം തൊഴിലുടമതൊഴിലാളി എന്നിങ്ങനെയാക്കി പരിഷ്‌കരിക്കും.

>>പുതിയ നിയമപ്രകാരം തൊഴില്‍ കരാര്‍ പുതുക്കുന്നതിന് ഒരു വര്‍ഷം സാവകാശം അനുവദിക്കും.

Latest