ജനപക്ഷ യാത്രക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചതായി ആക്ഷേപം

Posted on: November 18, 2014 2:15 pm | Last updated: November 19, 2014 at 7:11 pm

VM SUDHEERANതൃശൂര്‍: കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ജനപക്ഷ യാത്രക്ക് ബാറുടമയില്‍ നിന്ന് പണം പിരിച്ചതായി ആക്ഷേപം. തൃശൂരിലെ തിരുവില്വാമലയിലെ ബാറുടമയില്‍ നിന്ന് 5000 രൂപ വാങ്ങിയതിന്റെ രസീതുകള്‍ പുറത്തുവന്നു. ബാറുടമകളില്‍ നിന്ന് സംഭാവന വാങ്ങരുതെന്ന് സുധീരന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

അതേസമയം ബാറുടമയില്‍ നിന്ന് ജനപക്ഷ യാത്രക്ക് പണം പിരിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സുധീരന്‍ അറിയിച്ചു. തൃശൂര്‍ ഡിസിസി പ്രസിഡന്റിനോട് വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബാറുടമകളില്‍ നിന്ന് പിരിച്ച പണം കെപിസിസി സ്വീകരിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.