കായികാധ്യാപകരുടെ സമരം അനാവശ്യം: വിദ്യാഭ്യാസ മന്ത്രി

Posted on: November 18, 2014 12:20 pm | Last updated: November 19, 2014 at 1:30 am

abdurab gulfതിരുവനന്തപുരം: കായികാധ്യാപകരുടെ സമരം അനാവശ്യമായിരുന്നെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. കായികാധ്യാപകരുടെ നിയമനം സംബന്ധിച്ച വിവാദ ഉത്തരവ് നേരത്തെ മരവിപ്പിച്ചതാണ്. എന്നിട്ടും കായികാധ്യാപകര്‍ വിദ്യാര്‍ത്ഥികളെ സമരത്തിനിറക്കിയത് ശരിയായില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.
മുടങ്ങിയ കായികമേളകള്‍ ഉടന്‍ തുടങ്ങും. സംസ്ഥാന കായികമേളയുടെ തീയതി ഇന്നു തന്നെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാഷാധ്യാപകരെ കായികാധ്യാപകരായി നിയമിക്കുന്ന ഉത്തരവാണ് വിവാദമായത്.