Connect with us

Wayanad

ശതദിനം ശുഭദിനം: കുടുംബശ്രീ സമ്പൂര്‍ണ ക്രെഡിറ്റ് ലിങ്കേജ് നടപ്പാക്കും

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ ബാങ്കുകള്‍ മുഖേന സമ്പൂര്‍ണ്ണ ക്രെഡിറ്റ് ലിങ്കേജ് നടപ്പാക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.
കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ , സംഘകൃഷി ഗ്രൂപ്പുകള്‍, ചെറുകിട സംരംഭങ്ങള്‍, മൃഗ സംരക്ഷണ മേഖലയിലെ വിവിധ ഗ്രൂപ്പുകള്‍ എന്നിവര്‍ക്കെല്ലാം ഇതിന്റെ ഗുണം ലഭിക്കും. ക്രഡിറ്റ് ലിങ്കേജിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ബാങ്കു മാനേജര്‍മാര്‍ക്കും , സഹകരണ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറിമാര്‍ക്കും, പരിശീലനം നല്‍കും. തുടര്‍ന്ന് സി.ഡി.എസ് തലത്തില്‍ പ്രത്യേക ക്യാമ്പയിനുകള്‍, മേളകള്‍ സംഘടിപ്പിക്കും. അയല്‍കൂട്ടങ്ങള്‍ക്കുള്ള മാച്ചിംഗ് ഗ്രാന്റ്, പലിശ സബ്‌സിഡി, സമ്പൂര്‍ണ്ണ വായ്പ തിരിച്ചടവ്, സമ്പൂര്‍ണ്ണ ഗ്രേഡിംഗ് ആന്‍ഡ് ലിങ്കേജ്, കാര്‍ഷിക വായ്പ പദ്ധതി, സമഗ്ര മൃഗസംരക്ഷണ പദ്ധതികള്‍, തുടങ്ങിയ മുഴുവന്‍ പദ്ധതികള്‍ക്കും ബാങ്ക് മുഖേന സഹായം ഉറപ്പാക്കും. പഞ്ചായത്ത് മുന്‍സിപ്പല്‍ തലത്തില്‍ അയല്‍കൂട്ട മാച്ചിംഗ് ഗ്രാന്റ മേള, ക്രെഡിറ്റ് ലിങ്കേജ് മേള നടക്കും. അതോടൊപ്പം സി.ഡി.എസുകളില്‍ കുടിശ്ശികയായ ഫയലുകളില്‍ അദാലത്ത് നടത്തി തീര്‍പ്പ് കല്‍പ്പിക്കും.
കുടുംബശ്രീ മുഖേന നല്‍കിയ വായ്പയുടെ തിരിച്ചടവ് പൂര്‍ണ്ണമാക്കും. ഇതിനായി ബാങ്ക് മാനേജര്‍മാരുടെ നേതൃത്വത്തില്‍ കമ്മിറ്റികള്‍ രൂപീകരിക്കും. കുടിശ്ശിക വരുത്തിയവര്‍ക്കായി പ്രത്യേക തിരിച്ചടവ് ക്യാമ്പയിന്‍ സംഘടിപ്പിക്കും.ബാങ്ക് മാനേജര്‍മാര്‍ക്ക് കല്‍പ്പറ്റ മേഖല പരിശീലനം വിന്‍ഡ് വാലി ഓഡിറ്റോറിയത്തില്‍ ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കെ റഷീദ് ഉദ്ഘാടനം ചെയ്യും.മാനന്തവാടി മേഖല പരിശീലനം 21ന് മാനന്തവാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ സബ് കലക്ടര്‍ ശിറാം സാംബശിവറാവു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ക്കും, സെക്രട്ടറിമാര്‍ക്കുമുള്ള പരിശീലനം 20 ന് കല്‍പ്പറ്റ ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.

---- facebook comment plugin here -----

Latest