സമ്പൂര്‍ണ വളണ്ടിയേഴ്‌സ് മീറ്റ് 30ന്

Posted on: November 18, 2014 5:05 am | Last updated: November 17, 2014 at 11:05 pm

കോഴിക്കോട്: ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് 37-ാം വാര്‍ഷിക സമ്മേളനത്തില്‍ സേവനം ചെയ്യുന്ന വളണ്ടിയേഴ്‌സിന്റെ സമ്പൂര്‍ണ മീറ്റ് ഈമാസം 30ന് രണ്ട് മണിക്ക് കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടക്കും. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വളണ്ടിയേഴ്‌സ് പങ്കെടുക്കുന്ന പ്രസ്തുത മീറ്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം വൈ .ചെയര്‍മാന്‍ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഉമര്‍ ഹാജി, പി ടി അഹ്മദ്കുട്ടി ഹാജി, മൊയ്തീന്‍കുട്ടി ഹാജി, സക്കീര്‍ കണ്ണംപറമ്പ്, മുല്ലക്കോയ തങ്ങള്‍, ഫാറൂഖ് തുടങ്ങിയവര്‍ പങ്കെടുക്കും. വളണ്ടിയേഴ്‌സ് അപേക്ഷ സമര്‍പ്പിച്ച മുഴുവന്‍ പേരും പങ്കെടുക്കണം. അപേക്ഷ നല്‍കിയിട്ടില്ലാത്തവര്‍ ഉടനെ സമര്‍പ്പിക്കേണ്ടതും അല്ലാത്തവര്‍ മീറ്റ് ദിവസം പൂരിപ്പിച്ചു നല്‍കേണ്ടതുമാണെന്ന് സ്വാഗതസംഘം ഓഫീസില്‍ നിന്ന് അറിയിച്ചു.