മര്‍കസ് സമ്മേളനം സന്ദേശയാത്ര: പാലക്കാട് ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Posted on: November 18, 2014 5:04 am | Last updated: November 17, 2014 at 11:05 pm

കോഴിക്കോട്: ഡിസംബര്‍ 18-21 തീയതികളില്‍ നടക്കുന്ന മര്‍കസ് സമ്മേളനത്തിന്റെ ഭാഗമായി സയ്യിദന്മാരും പണ്ഡിതവാഗ്മികളും നയിക്കുന്ന സന്ദേശയാത്രാ സ്വീകരണ സമ്മേളനങ്ങള്‍ വിജയിപ്പിക്കുന്നതിന് സുന്നി സംഘടനകള്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ ആവിഷ്‌കരിച്ചു.
വടക്ക് നിന്നുള്ള യാത്രയെ അലനല്ലൂര്‍ സോണിലെ കരിങ്കല്ലത്താണിയില്‍ വെച്ചും തെക്ക് നിന്നുള്ള യാത്രയെ മണ്ണാര്‍ക്കാട് സോണിലെ ഒറ്റപ്പാലത്ത് വെച്ചും സ്വീകരണം നല്‍കി സമാപന സമ്മേളന കേന്ദ്രമായ കൊപ്പത്തേക്ക് ആനയിക്കും. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. പ്രചാരണ സമിതി കണ്‍വീനര്‍ ഉസ്മാന്‍ സഖാഫി വിഷയാവതരണം നടത്തി. നാസര്‍ സഖാഫി, ഉണ്ണീന്‍കുട്ടി സഖാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.