Connect with us

International

ആഫ്രിക്ക മൈക്കിള്‍ കഫാന്‍ഡോ ബുര്‍ക്കിനാ ഫാസോയില്‍ പുതിയ പ്രസിഡന്റ്

Published

|

Last Updated

ഓഗാഡോഗോ: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ പുതിയ താത്കാലിക പ്രസിഡന്റായി മുന്‍ വിദേശകാര്യ മന്ത്രിയായിരുന്ന മൈക്കിള്‍ കഫാന്‍ഡോയുടെ പേര് നിര്‍ദേശിച്ചു. രാജ്യത്തെ തിരഞ്ഞെടുപ്പിലേക്ക് നയിക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഈ നടപടിയെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് പതിറ്റാണ്ടുകളോളം ഭരണത്തിലിരുന്ന മുന്‍ പ്രസിഡന്റ് ബ്ലെയ്‌സെക്ക് സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ 31നാണ് പ്രക്ഷോഭകാരികളുടെ ആവശ്യത്തെ തുടര്‍ന്ന് ഇദ്ദേഹം രാജിവെക്കാന്‍ നിര്‍ബന്ധിതനായിരുന്നത്. 25 അംഗങ്ങളുള്ള സര്‍ക്കാറില്‍, മൈക്കിള്‍ കഫാന്‍ഡോയായിരിക്കും പുതിയ പ്രധാനമന്ത്രിയെ നിയമിക്കുക. അടുത്ത വര്‍ഷമാണ് ബുര്‍കിനോ ഫാസോയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തീരുമാനിച്ച പ്രകാരം തിരഞ്ഞെടുപ്പ് നടക്കുമോ എന്ന കാര്യത്തില്‍ ആരും ഉറപ്പ് നല്‍കുന്നില്ല.
ഇപ്പോള്‍ ഈ പദവിയിലേക്ക് എന്നെ ജനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുകയാണെന്നും വളരെ ഗൗരവത്തോടെയായിരിക്കും ഈ പദവിയെ താന്‍ സ്വീകരിക്കുകയെന്നും കഫാന്‍ഡോ വ്യക്തമാക്കി. ഭരണഘടനാ സമിതി ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നല്‍കേണ്ട നടപടി മാത്രമാണ് ഇനി ബാക്കിയുള്ളത്.
നേരത്തെ, മുന്‍ പ്രസിഡന്റിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രക്ഷോഭകാരികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി ബുര്‍കിനോ ഫാസോയിലെ പാര്‍ലിമെന്റ് കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചു കടന്ന പ്രക്ഷോഭകാരികള്‍ ഇതിന് തീ വെച്ചിരുന്നു, ഇതിന് പുറമെ നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കിയിരുന്നു.

Latest