കായികാധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കി

Posted on: November 17, 2014 10:17 pm | Last updated: November 17, 2014 at 10:17 pm

athleticsതിരുവനന്തപുരം: കായികാധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. മറ്റ് അധ്യാപകരേയും കായികാധ്യാപകരായി നിയമിക്കാമെന്ന ഉത്തരവാണ് റദ്ദാക്കിയത്. വിവാദ ഉത്തരവിനെതിരെ കായികാധ്യാപകരും വിദ്യാര്‍ത്ഥികളും ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതുമൂലം റവന്യൂ ജില്ലാ കായികമേളകള്‍ മുടങ്ങിയിരുന്നു. സംസ്ഥാന സ്‌കൂള്‍ കായികമേളയും പ്രതിഷേധം മൂലം റദ്ദാക്കിയിരുന്നു.