തല്‍സമയ ചാറ്റിന് ബീം മെസഞ്ചര്‍

Posted on: November 17, 2014 8:55 pm | Last updated: November 17, 2014 at 8:55 pm

beam messengerമൊബൈല്‍ ചാറ്റിന് നേരിട്ട് സംസാരിക്കുന്നതിന് സമാനമായ അനുഭവമൊരുക്കാന്‍ ബീം മെസഞ്ചര്‍ എത്തുന്നു. സന്ദേശമയക്കുന്ന ആള്‍ ടൈപ്പ് ചെയ്യുന്നത് തല്‍സമയം നമുക്ക് കാണാനാവും. ടൈപ്പിംഗ് നിര്‍ത്തിയാലും അക്ഷരങ്ങള്‍ ഡിലീറ്റ് ചെയ്താലും മറുഭാഗത്തുള്ള ആള്‍ക്ക് കണ്ടറിയാനാവും. മറുപടി ടൈപ്പ് ചെയ്യുമ്പോഴും അപ്പുറത്ത് കീ അനങ്ങിയാല്‍ കാണാനാവും.

ടൊറന്റോയിലെ ബീം പ്രോപ്പല്‍ഷന്‍ ലാബാണ് ബീം മെസഞ്ചറിന്റെ നിര്‍മാതാക്കള്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ബീം മെസഞ്ചര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.