ഓട്ടോമാറ്റിക് പജേറോ സ്‌പോര്‍ട്‌സ് വിപണിയില്‍

Posted on: November 17, 2014 7:31 pm | Last updated: November 17, 2014 at 7:31 pm

pajero sportഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി മിത്‌സുബിഷി പജേറോ സ്‌പോര്‍ട്‌സ് മോഡല്‍ വിപണിയിലെത്തി. ഏഴ് സീറ്റര്‍ എസ് യു വിയായ പജേറോ സ്‌പോര്‍ടിന്റെ 2.5 ലിറ്റര്‍, നാല് സിലിണ്ടര്‍, കോമണ്‍ റയില്‍ ഡീസല്‍ എഞ്ചിന് 175.6 ബി എച്ച് പി 400 എന്‍ എം ആണ് ശേഷി.

അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും റിയര്‍ വീല്‍െ്രെഡവുമുള്ള പജേറോ സ്‌പോര്‍ട് എ ടിക്ക് 23.55 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുള്ള വകഭേദത്തിന് നാല് വീല്‍ ഡ്രൈവുണ്ട്.

പുതിയ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തിയതുകൊണ്ട് നാല് വീല്‍ ഡ്രൈവ് പജേറോ സ്‌പോര്‍ടിന്റെ വില 30,000 രൂപ കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. 23.80 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്‌സ്‌ഷോറൂം വില. ഔട്ട്‌ലാന്‍ഡറിന്റെതിന് സമാനമായ ഗ്രില്‍, പുതിയ മുന്‍ ബമ്പര്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ബാഹ്യമിററുകള്‍, ടച്ച് സ്‌ക്രീന്‍ നാവിഗേഷന്‍ എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ എന്നിവയാണ് പുതിയ സവിശേഷതകള്‍.