Connect with us

Gulf

ഔഷധങ്ങള്‍ വീട്ടിലെത്തിക്കും

Published

|

Last Updated

ദുബൈ: വീട്ടിലെത്തിച്ചു നല്‍കാന്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡി എച്ച് എ) സൗകര്യമൊരുക്കും. അതോറിറ്റിക്ക് കീഴിലെ ഫാര്‍മസികളില്‍ നിന്നാണ് ലഭ്യമാകുക. ഡോക്ടര്‍ നല്‍കിയ കുറിപ്പ് ഓണ്‍ലൈന്‍ വഴി അപ്‌ലോഡ് ചെയ്യുകയോ, ഫാര്‍മസികളില്‍ നേരിട്ട് എത്തിക്കുകയോ ചെയ്താല്‍ മാത്രമേ മരുന്നുകള്‍ എത്തിക്കൂവെന്നും അധികൃതര്‍ അറിയിച്ചു.
യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കുമൊക്കെ പുതിയ സംവിധാനം ഉപയോഗപ്പെടുത്താം. രോഗികള്‍ക്ക് ആശുപത്രികളില്‍നിന്ന് തിരികെ പോകുംവഴി ഫാര്‍മസിയില്‍ മരുന്നുകുറിപ്പ് നല്‍കി വീട്ടിലേക്ക് പോകാം. പിന്നാലെ മരുന്നുകള്‍ വീട്ടിലെത്തും. ഓണ്‍ലൈന്‍ വഴിയും അപേക്ഷനല്‍കാം. ഇതിനായി ഡി.എച്ച്.എ.യുടെ വെബ്‌സൈറ്റില്‍ കുറിപ്പ് അപ്ലോഡ് ചെയ്യുകയും ഇവയില്‍ ഏതൊക്കെ മരുന്ന് എത്ര അളവില്‍ വേണമെന്ന് “ഓര്‍ഡര്‍” നല്‍കുകയും ചെയ്യാം. പരമാവധി മൂന്നു മാസത്തേക്കുള്ള മരുന്നുകളെ ഇത്തരത്തില്‍ ലഭ്യമാക്കൂവെന്ന് കമ്യൂണിറ്റി മെഡിസിന്‍ രജിസ്ട്രാര്‍ സമിനാ അഹമ്മദ് വ്യക്തമാക്കി. എന്നാല്‍ ദീര്‍ഘകാലത്തേക്ക് മരുന്നുകഴിക്കുന്നവര്‍ക്ക് ഇളവുകളുണ്ട്. ഇവര്‍ക്ക് മൂന്നുമാസത്തെ മരുന്ന് കഴിയാറാകുമ്പോഴേക്കും അടുത്ത ഘട്ടത്തേക്കുള്ളത് എത്തിക്കും. എന്നാല്‍, ഇതിനായി വീണ്ടും ഡോക്ടറുടെ കുറിപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഡി എച്ച് എക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസികളില്‍ “സ്മാര്‍ട്ട്” സംവിധാനം ഏര്‍പ്പെടുത്തുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.