ഇന്‍ഡിഗോ ബംഗളൂരു, കോഴിക്കോട് സര്‍വീസ് തുടങ്ങും

Posted on: November 17, 2014 4:18 pm | Last updated: November 17, 2014 at 4:18 pm

1ദുബൈ: ഇന്‍ഡിഗോ എയര്‍ലൈന്‍സ് ബംഗളൂരു, കോഴിക്കോട് സര്‍വീസ് തുടങ്ങും. ബംഗളൂരു സര്‍വീസ് ഡിസം. 15ന് ആരംഭിക്കും. ദുബൈയില്‍ നിന്ന് രാവിലെ 10.50നാണ് സര്‍വീസ്. ബംഗളൂരില്‍ നിന്ന് രാവിലെ 7.20നാണ് ദുബൈയിലേക്ക് പുറപ്പെടുക. 956 ദിര്‍ഹമാണ് അടിസ്ഥാന റിട്ടേണ്‍ നിരക്ക്.
ജനുവരി രണ്ടുമുതല്‍ ദുബൈയില്‍ നിന്നു കോഴിക്കോട്ടേക്കു പ്രതിദിന സര്‍വീസ് ആരംഭിക്കും. ദുബൈയില്‍ നിന്നു പ്രാദേശിക സമയം പുലര്‍ച്ചെ 5.20ന് പുറപ്പെടും.
കോഴിക്കോട് നിന്നു പുലര്‍ച്ചെ രണ്ടിനാണു ദുബൈയിലേക്കു സര്‍വീസ്. ദുബൈ-കോഴിക്കോട്, കോഴിക്കോട്-ദുബൈ ബുക്കിംഗ് ആരംഭിച്ചു.
അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കുന്ന സമ്മര്‍ ഷെഡ്യൂളില്‍ കോഴിക്കോട്ടു നിന്നു കൂടുതല്‍ വിമാനസര്‍വീസുകള്‍ മധ്യപൂര്‍വദേശത്തേക്ക് ആരംഭിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദമാമിലേക്കും ജിദ്ദയിലേക്കും സര്‍വീസ് തുടങ്ങും. നാസ് എയര്‍ലൈനും ജിദ്ദയിലേക്കും ദമാമിലേക്കും സര്‍വീസ് നടത്തും.
ജെറ്റ് എയര്‍വെയ്‌സ് അബുദാബിയിലേക്കും സര്‍വീസ് ആരംഭിക്കുന്നുണ്ട്. എയര്‍ അറേബ്യ റാസല്‍ ഖൈമയിലേക്കു സര്‍വീസ് തുടങ്ങും. എമിറേറ്റ്‌സ് കോഴിക്കോട്ടേക്കു മൂന്നാമത്തെ സര്‍വീസ് കൂടി തുടങ്ങും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദോഹയിലേക്കും സര്‍വീസ് ആരംഭിക്കുന്നുണ്ട്.