Connect with us

Kerala

മുല്ലപ്പെരിയാര്‍: ആശങ്ക വേണ്ടെന്ന് മന്ത്രി പി ജെ ജോസഫ്

Published

|

Last Updated

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി പി ജെ ജോസഫ്. നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ട. ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം വന്നാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അണക്കെട്ടിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന  ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വെറും പ്രഹസനമാണെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി ആരോപിച്ചു. അണക്കെട്ടിന്റെ തീരത്ത് താമസിക്കുന്നവരുടെ സുരക്ഷ മുഖവിലയ്‌ക്കെടുക്കാതെ 142 അടിയാക്കാന്‍ ശ്രമിക്കുന്ന തമിഴ്‌നാടിന്റെ നിലപാടിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.