ഇടതു മുന്നണിയിലെ പ്രശ്‌നങ്ങള്‍ കേരളത്തില്‍ പരിഹരിക്കുമെന്ന് കേന്ദ്ര നേതാക്കള്‍

Posted on: November 17, 2014 2:18 pm | Last updated: November 18, 2014 at 12:19 am

s-ramachandran-pillaiന്യൂഡല്‍ഹി: സംസ്ഥാനത്തെ ഇടതു മുന്നണിയില്‍ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങള്‍ ഇല്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് കേരളത്തില്‍ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയാകുമ്പോള്‍ അഭിപ്രായ വ്യത്യാസം സ്വാഭാവികമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇരു പാര്‍ട്ടികള്‍ക്കും പല വിഷയങ്ങളിലും യോജിപ്പും വിയോജിപ്പും ഉണ്ട്. ഇടതുമുന്നണി എന്ന നിലയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദഹം പറഞ്ഞു.

ALSO READ  സി എ എ കേരളത്തില്‍ നടപ്പാക്കില്ല; നിലപാട് ആവര്‍ത്തിച്ച് പിണറായി