ജില്ലാ മുഅല്ലിം സമ്മേളനം നാളെ കാന്തപുരം ഉദ്ഘാടനം ചെയ്യും

Posted on: November 17, 2014 11:16 am | Last updated: November 17, 2014 at 11:16 am

sys logoമലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാ മുഅല്ലിം സമ്മേളനം നാളെ മലപ്പുറം ടൗണ്‍ ഹാളില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ പ്രാര്‍ഥന നിര്‍വഹിക്കും. സുന്നി ജംഇയ്യത്തുല്‍ മുല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും.
വിവിധ സെഷനുകള്‍ക്ക് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം നല്‍കും. സയ്യിദ് ഹബീബ് കോയ തങ്ങള്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ എം എ റഹീം, അബൂ ഹനീഫല്‍ ഫൈസി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, എം എന്‍ സിദ്ദീഖ് ഹാജി സംബന്ധിക്കും.
വൈകുന്നേരം 6.30ന് ടൗണ്‍ ഹാള്‍ പരിസരത്ത് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന യൂണിറ്റ് ദഅ്‌വ പ്രഭാഷണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പേരോട് അബ്ദുറഹ്മാന്‍ സഖാഫി നിര്‍വഹിക്കും.
ജില്ലാ എക്‌സിക്യൂട്ടീവ് ഇന്ന്
മലപ്പുറം: എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറം വാദീസലാമില്‍ നടക്കും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി അറിയിച്ചു.

മുഴുവന്‍ മുഅല്ലിമീങ്ങളും പങ്കെടുക്കണം
മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നാളെ രാവിലെ 8.30 മുതല്‍ ഉച്ചക്ക് 12 മണി വരെ മലപ്പുറം ടൗണ്‍ഹാളില്‍ ഇ സി കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ മുഅല്ലിം സമ്മേളനത്തില്‍ ജില്ലയിലെ മുഴുവന്‍ മുഅല്ലിമീങ്ങളും സംബന്ധിക്കണമെന്നും അതത് മേഖല രജിസ്‌ട്രേഷന്‍ കൗണ്ടറുകളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്നും എസ് ജെ എം ജില്ലാ നേതാക്കളായ കെ പി എച്ച് തങ്ങള്‍ സഖാഫി, പി കെ ബാവ മുസ്‌ലിയാര്‍ ക്ലാരി, എ കെ കുഞ്ഞീതു മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.
എസ് ജെ എം
മീറ്റിംഗ് നാളെ
മലപ്പുറം: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, റെയിഞ്ച് സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത മീറ്റിംഗ് നാളെ ഉച്ചക്ക് ഒരു മണിക്ക് മലപ്പുറം വാരിയന്‍ കുന്നന്‍ ടൗണ്‍ഹാളില്‍ ചേരുന്നതാണ്. മുഴുവന്‍ അംഗങ്ങളും സബന്ധിക്കണമെന്ന് ജില്ലാ സെക്രട്ടറി എ കെ കുഞ്ഞീതുമുസ്‌ലിയാര്‍ അറിയിച്ചു.