ബസ് നിരക്ക് കുറക്കണമെന്ന ആവശ്യവുമായി കെ എസ് യു

Posted on: November 16, 2014 11:28 am | Last updated: November 16, 2014 at 11:28 am

നെന്മാറ: ഡീസല്‍ വിലയില്‍ അഞ്ചു രൂപയിലധികം കുറവു വന്ന സാഹചര്യത്തില്‍ ബസ് നിരക്ക് കുറക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ് യു പ്രചാരണം ആരംഭിച്ചു. റൂട്ടില്‍ ഓടുന്ന ബസ് ഉടമകള്‍ക്കുള്ള കത്ത്, ബസ് ജീവനക്കാര്‍ക്കു നല്‍കി കൊണ്ടാണു പ്രചാരണം. ksu1
ജനങ്ങള്‍ക്കും ബസ് ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഘുലേഖകള്‍ വിതരണം ചെയ്തു. നിരക്കു കുറയ്ക്കാതെ ഭീമമായ ലാഭം കൊയ്യുന്നത് അവസാനിപ്പിക്കണമെന്നും പാവപ്പെട്ട ജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഈ ന്യായമായ ആവശ്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ ഗൗരവമായി ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും കെ എസ് യു നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് ബേസില്‍ ഐസക് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് സി വിഷ്ണു, വിനീത്, ആര്‍ അനൂപ്, ഡാനിഷ് മാത്യു, ഐ അജ്മല്‍, ജോബിന്‍ ജോസ്, ആര്‍ രാജേഷ് നിജോ, ശ്യാം, പ്രേംജിത്ത് പ്രസംഗിച്ചു.