സി പി എമ്മിന്റെ അടിത്തറ ഇളകി: വി എം സുധീരന്‍

Posted on: November 16, 2014 11:26 am | Last updated: November 16, 2014 at 11:26 am

പാലക്കാട്: മദ്യലോബിയുടെ അവിശ്വസീയമായ ആരോപണങ്ങള്‍ക്ക് പിന്നാലെ പോകുന്ന സി പി എമ്മിന്റെ അടത്തറ ഇളകിയിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. കെ പി സി സി നേതൃത്വത്തിലുള്ള ജനപക്ഷ യാത്ര നയിച്ചെത്തിയ തൃത്താല മണ്ഡലത്തിലെ കുറ്റനാട് ആദ്യ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിന്റെ ഈ നിലപാട് അവരുടെ പാര്‍ട്ടിയിലും ഇടത് മുന്നണിയിലും ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.യു ഡി എഫ് സര്‍ക്കാര്‍ ശക്തമായ മദ്യനയവും മുന്നോട്ട് പോകുകയാണ്. കാലിക പ്രധാന്യമുള്ള ആശയങ്ങള്‍ ഉയര്‍ത്തി നടത്തുന്ന ജനപക്ഷയാത്രക്ക് കേരളീയ സമൂഹത്തില്‍ നിന്ന് വമ്പിച്ച പിന്തുണയാണ് ല’ിക്കുന്നതെന്നും അദ്ദേഹം ഇടത്മുന്നണി പലപ്പോഴും അഡ്ജ്‌മെന്‍രെ സമര നടത്തിയെന്ന സി പി ഐ സംസ്ഥാന ,സെക്രട്ടറി പന്ന്യന്‍ രവീന്ദരന്റെ വെളിപ്പെടുത്തല്‍ കൈരളീയ സമൂഹത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ് മധ്യമ പ്രലവര്‍ത്തകരോടെ പറഞഞു. ഈ വെളിപ്പെടുത്തലിനെതിരെ സി പി എം നേതൃത്വം ഇത് വരെ പ്രതികരിക്കാത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത് അപലപനീയമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. പ്രകടനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കണമെന്നു സംസ്ഥാന പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രകടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുണ്ടെങ്കില്‍ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു. ജനപക്ഷയാത്രയക്കു തൃത്താല നിയോജകമണ്ഡലത്തിലെ കൂറ്റനാടു നല്‍കിയ സ്വീകരണത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ബാര്‍ കോഴ വിവാദത്തില്‍ ഇടതു പാര്‍ട്ടികളുടെ അടിത്തറയിളകിയെന്നും അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്കാണ് അവര്‍ സമരം നടത്തുന്നതെന്നും സുധീരന്‍ പറഞ്ഞു.ഈമാസം നാലിന് കാസര്‍ഗോഡ് നിന്നാരംഭിച്ച് 140 മണ്ഡലങ്ങളിലും സന്ദര്‍ശിച്ച് ഡിസംബര്‍ 9ന് തിരുവനന്തപുരത്ത് സമാപിക്കു. തൃത്താലയില്‍ നടന്ന യോഗത്തില്‍ വി ടി ബല്‍റാം എം എല്‍ എ അധ്യക്ഷതവഹിച്ചു.
ജില്ലാഅതിര്‍ത്തിയായ നീലിയാട് വെച്ച് ജനപക്ഷയാത്രയുടെ ജില്ലാതല ചുമതല വഹിക്കുന്ന വി എസ് വിജയരാഘവന്‍, ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍, ജനപ്രതിനിധികള്‍ തുടുങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ച് ജില്ല.യിലേക്ക് ആനയിച്ചു.
ആനക്കരയിലെ സ്വതന്ത്രസമരസേനാനിയുടെ കുട്ടിമാളുവമ്മയുടെ വീടും കെ പി സി സി പ്രസിഡന്റ് സന്ദര്‍ശിച്ചു.
തുടര്‍ന്ന് പട്ടാമ്പി. ചെര്‍പ്പുളശേരി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ചെര്‍പ്പുളശേരിയില്‍ സമാപിച്ചു.