Connect with us

Kozhikode

ജില്ലാ മുഅല്ലിം സമ്മേളനത്തിന് അന്തിമരൂപമായി

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് 60 ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ മുഅല്ലിം സമ്മേളനത്തിന് അന്തിമരൂപമായി. 18ന് രാവിലെ പത്തിന് കൊടുവള്ളിയില്‍ നടക്കുന്ന സമ്മേളനത്തിന് സയ്യിദ് അലി ബാഫഖിയുടെ പ്രാര്‍ഥനയോടെ തുടക്കം കുറിക്കും. സംസ്ഥാന ഉപാധ്യക്ഷന്‍ കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. വാര്‍ഷികം ദൗത്യനിര്‍വഹണം, മദ്‌റസ പ്രസ്ഥാനം, ചരിത്രം, വര്‍ത്തമാനം, പ്രസ്ഥാന മുന്നേറ്റത്തില്‍ മുഅല്ലിം പങ്ക് എന്നീ വിഷയങ്ങളില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് എ പി മുഹമ്മദ് മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, റഹ്മതുല്ല സഖാഫി നേതൃത്വം നല്‍കും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി സന്ദേശ പ്രഭാഷണം നടത്തും. റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് അബൂ ഹനീഫല്‍ ഫൈസി തെന്നല വിതരണം ചെയ്യും. സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, യൂസുഫ് സഖാഫി, അബ്ദുല്ല സഅദി, ആലിക്കുട്ടി ഫൈസി, ബശീര്‍ മുസ്‌ലിയാര്‍, നാസര്‍ സഖാഫി, ശുക്കൂര്‍ സഖാഫി, അലവി സഖാഫി കായലം, നാസര്‍ അഹ്‌സനി, സലീം അണ്ടോണ, നാസര്‍ ചെറുവാടി പങ്കെടുക്കും.
സമ്മേളനം വിജയിപ്പിക്കാന്‍ ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടേറിയറ്റ് അഭ്യര്‍ഥിച്ചു. സി എം യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. അലി അക്ബര്‍ സഖാഫി പാവണ്ടൂര്‍, നാസര്‍ അഹ്‌സനി മടവൂര്‍, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ, അബ്ദുല്‍ ഹമീദ് സഖാഫി മുക്കം, ഉമര്‍ സഖാഫി മങ്ങാട് പ്രസംഗിച്ചു. നാസര്‍ സഖാഫി സ്വാഗതവും യൂസുഫ് സഅദി നന്ദിയും പറഞ്ഞു.