Connect with us

Malappuram

മുന്നേറ്റ വഴിയില്‍ വിപ്ലവം തീര്‍ക്കാന്‍ സ്വഫ്‌വ: സോണല്‍ പടയൊരുക്കം

Published

|

Last Updated

മലപ്പുറം: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളന സന്നദ്ധ വിഭാഗം സ്വഫ്‌വയുടെ സോണല്‍ “പടയൊരുക്ക”ങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 3795 സ്വഫ്‌വ അംഗങ്ങളാണ് പടയൊരുക്കത്തിലൂടെ സമ്മേളന വഴിയില്‍ വിപ്ലവം തീര്‍ക്കാന്‍ സോണല്‍ തലത്തില്‍ സംഗമിക്കുന്നത്.
പ്രസ്ഥാനത്തിന്റെ ജില്ലയിലെ മഹിമയും ഗരിമയും ഉയര്‍ത്തി പിടിക്കുന്ന വന്‍ മുന്നേറ്റം മുന്നില്‍ കണ്ടാണ് സ്വഫ്‌വയുടെ പ്രത്യേക ഒത്തു കൂടുല്‍ നടത്തുന്നത്. പഠന, വിശകലനങ്ങള്‍ക്ക് പുറമെ സ്വഫ്‌വയുടെ ശക്തി തെളിയിക്കുന്ന ഉജ്ജ്വല പ്രകടനങ്ങളും പടയൊരുക്കത്തിന്റെ ഭാഗമായി നടക്കും. ജില്ലയിലെ മുഴുവന്‍ സോണുകളിലും 2 നകം പടയൊരുക്കത്തിനുള്ള അന്തിമ രൂപമായി.
കൊണ്ടോട്ടി, വേങ്ങര സോണല്‍ പടയൊരുക്കങ്ങളാണ് നടന്നത്. 16ന് അരീക്കോട് മജ്മഅ്, വണ്ടൂര്‍ ഫുര്‍ഖാന്‍, തിരൂര്‍ സുന്നി സെന്റര്‍, 20ന് പെരിന്തല്‍മണ്ണ സാന്ത്വന കേന്ദ്രം, കൊളത്തൂര്‍ ഇര്‍ശാദിയ്യ, എടവണ്ണപ്പാറ ദാറുല്‍ അമാന്‍, 21ന് മലപ്പുറം വാദീസലാം, മഞ്ചേരി ഹികമിയ്യ മസ്ജിദ്, പടിക്കല്‍ ആറങ്ങാട്ടുപറമ്പ്, തിരൂരങ്ങാടി വെന്നിയൂര്‍, മണിലപ്പുഴ ഇര്‍ശാദ്, പന്താവൂര്‍ ഇര്‍ശാദ്, പൊന്നാനി കറുകത്തിരുത്തി, രണ്ടത്താണി വ്യാപാരഭവന്‍, വളാഞ്ചേരി വ്യാപാര ഭവന്‍, 23 ന് കോട്ടക്കല്‍ പുതുപറമ്പ്, എടവണ്ണ സുന്നി മസ്ജിദ്, എടക്കര അല്‍ അസ്ഹര്‍, പുളിക്കല്‍ പാണ്ടിയാട്ടുപുറം എന്നിവിടങ്ങളിലാണ് പടയൊരുക്കം നടക്കുക.
കൊണ്ടോട്ടി അമാന ടവറില്‍ നടന്ന പരിപാടി ജില്ലാ ചീഫ് ഹസൈനാര്‍ സഖാഫി കുട്ടശേരി ഉദ്ഘാടനം ചെയ്തു. സി മുഹമ്മദലി മുസ്‌ലിയാര്‍, പി എ ബശീര്‍, കെ കെ ഉമര്‍ കൊട്ടുക്കര, സി പി സുബൈര്‍ അഹ്‌സനി നേതൃത്വം നല്‍കി. വേങ്ങര ഫാറൂഖ് മസ്ജിദില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍ എം സ്വാദിഖ് സഖാഫി വിഷയാവതരണം നടത്തി. മമ്പീതി അബ്ദുല്‍ ഖാദിര്‍ അഹ്‌സനി, കെ മുഹമ്മദ് മുസ്തഫ സഖാഫി നേതൃത്വം നല്‍കി.

Latest