Connect with us

Kerala

മുല്ലപ്പെരിയാര്‍: തമിഴ്‌നാട് നിലപാട് അപലപനീയം - മാണി

Published

|

Last Updated

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ഷട്ടര്‍ തുറന്ന് ജലനിരപ്പ് കുറക്കണമെന്ന കേരളത്തിന്റെ ആവശ്യം ചെവികൊള്ളാത്ത തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടിനെ ധനമന്ത്രി കെ എം മാണി അപലപിച്ചു.
ജലനിരപ്പ് 142 അടി ആയാലേ ഷട്ടര്‍ തുറക്കു എന്ന തമിഴ്‌നാടിന്റെ വാശി കേരള ജനതയോടും നിയമ സംവിധാനത്തോടുമുള്ള വെല്ലുവിളിയാണ്. ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്ന് 140 അടി കവിഞ്ഞിരിക്കുകയാണ്. പതിമൂന്ന് സ്പില്‍വേ ഗേറ്റുകളില്‍ ഒന്ന് തകരാറിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തുലാവര്‍ഷം ശക്തിപ്രാപിച്ചാല്‍ ജലനിരപ്പ് ഇനിയും ഉയരും. കേരളത്തിന്റെ സുരക്ഷയെ ബാധിക്കുന്ന ഈ പ്രശ്‌നത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് വെടിയണം. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തണമെന്ന സുപ്രീം കോടതിയുടെ വിധിന്യായത്തിനെതിരെ കേരളം പുനരവലോകന ഹരജി ഫയല്‍ ചെയ്തിരിക്കുകയാണ്. ഓപണ്‍ കോര്‍ട്ടില്‍ ഇതിന്റെ വാദം കേള്‍ക്കണമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതുവരെ ജലനിരപ്പ് ഉയര്‍ത്തരുതെന്നും കെ എം മാണി ആവശ്യപ്പെട്ടു.