Connect with us

Techno

മൈക്രോസോഫ്റ്റ് പരീക്ഷയില്‍ അഞ്ചുവയസുകാരന് ജയം

Published

|

Last Updated

മൈക്രോസോഫ്റ്റ് വിന്‍ഡോസ് പരീക്ഷയില്‍ അഞ്ചുവയസുകാരന്‍ അയാന്‍ ഖുറേഷിക്ക് ജയം. സപ്പോര്‍ട്ടിംഗ് വിന്‍ഡോസ് 8.1 പരീക്ഷയാണ് അയാന്‍ പാസായത്. മൈക്രോസോഫ്റ്റ് പരീക്ഷ പാസാവുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആളാണ് അയാന്‍. പാകിസ്ഥാനില്‍ നിന്നുള്ള മെഹ്‌റോസ് യവാര്‍ ആയിരുന്നു ഇതുവരെ ഈ റെക്കോര്‍ഡിനുടമ.

മൂന്നാം വയസ്സിലാണ് അയാന്‍ കമ്പ്യൂട്ടറുമായി പരിചയപ്പെടുന്നത്. സാങ്കേതിക വിദ്യയിലുള്ള കുട്ടിയുടെ താല്‍പര്യം തിരിച്ചറിഞ്ഞ ഐ ടി കണ്‍സല്‍ട്ടന്റായ പിതാവ് അസിം വീട്ടില്‍ കമ്പ്യൂട്ടര്‍ ലാബ് തയ്യാറാക്കി നല്‍കി. അഞ്ചു മാസത്തെ പരിശീലനത്തിന് ശേഷമാണ് അയാന്‍ ഒട്ടേറെ മുതിര്‍ന്നവര്‍ക്കൊപ്പം മൈക്രോസോഫ്റ്റ് പരീക്ഷക്കിരുന്നത്.

Latest