മോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തുപറ്റിയെന്ന് നിതീഷ് കുമാര്‍

Posted on: November 15, 2014 6:51 pm | Last updated: November 15, 2014 at 6:51 pm

nitheesh kumarപാറ്റ്‌ന:പ്രധാനമന്ത്രി മോദിയുടെ 56 ഇഞ്ച് നെഞ്ചിന് എന്തുപറ്റിയെന്ന് ജെ ഡി യു നേതാവ് നിതീഷ് കുമാര്‍. ബീഹാറില്‍ നിതീഷ് കുമാര്‍ നടത്തുന്ന സമ്പര്‍ക്ക് യാത്രയിലാണ് മോദിക്കെതിരെ നിതീഷ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്നതും ചൈനീസ് കടന്നുകയറ്റവും പരാമര്‍ശിച്ചാണ് നിതീഷ് കുമാര്‍ മോദിയുടെ നെഞ്ചളവിനെ പരിഹസിച്ചത്.അധികാരത്തിലെത്തി 150 ദിവസം പിന്നിട്ടിട്ടും കള്ളപ്പണം തിരിച്ചു പിടിക്കാന്‍ മോദിക്കായിട്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

ബീഹാറില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താനുള്ള ബി ജെ പി ശ്രമങ്ങളെ പ്രതിരോധിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് നിതീഷ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.