അന്താരാഷ്ട്ര ചലച്ചിത്രമേള: ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കെല്ലാം പാസ് നല്‍കും: തിരുവഞ്ചൂര്‍

Posted on: November 15, 2014 12:09 pm | Last updated: November 16, 2014 at 12:17 am

thiruvanjoorതിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓണ്‍ലൈനിലൂടെ അപേക്ഷിച്ച എല്ലാവര്‍ക്കും പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 9812 പേര്‍ ഇപ്രാവശ്യം അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് റെക്കോര്‍ഡ് രജിസ്‌ട്രേഷനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അടൂരിനെ പോല പ്രമുഖനായൊരു വ്യക്തിയെ വിവാദത്തിലേക്ക് വലിച്ചിഴക്കേണ്ടന്നും തിരുവഞ്ചൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ചലച്ചിത്രമേള പൊളിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.