ഇന്തോനേഷ്യയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് നല്‍കി

Posted on: November 15, 2014 9:36 am | Last updated: November 16, 2014 at 12:17 am

Indonesia_Jakarta_650_mapജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം. കിഴക്കന്‍ ഇന്തോനേഷ്യയിലെ മലുക്കു ദ്വീപുകളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരമേഖലയ്ക്ക് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ജീവഹാനിയെ ഉണ്ടായതായി വിവരമില്ല. മലുക്കു ദ്വീപസമൂഹത്തിലെ കോട്ട ടെര്‍നേറ്റിന് വടക്കുപടിഞ്ഞാറ് 46 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.