മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രി തമിഴ്‌നാടിന് കത്തയച്ചു

Posted on: November 14, 2014 7:00 pm | Last updated: November 14, 2014 at 7:00 pm

ommen chandiതിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടിയിലെത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശങ്ക അറിയിച്ചുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന് കത്തയച്ചു. കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഗണിക്കണമെന്നും ജലനിരപ്പ് താഴ്ത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും കത്തിലുണ്ട്.