ഐ പി എല്‍ കോഴ: എന്‍ ശ്രീനിവാസനും ഗുരുനാഥ് മെയ്യപ്പനും പങ്ക്

Posted on: November 14, 2014 4:02 pm | Last updated: November 14, 2014 at 11:42 pm

n sreenivaasaമുംബൈ: ഐ പി എല്‍ ഒത്തുകളിയില്‍ മുന്‍ ബി സി സി ഐ അധ്യക്ഷനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഉടമയുമായ എന്‍ ശ്രീനിവാസനും മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും പങ്കുണ്ടെന്ന് കോഴ വിവാദം അന്വേഷിക്കുന്ന മുദ്ഗല്‍ കമ്മിറ്റി കണ്ടെത്തി. ഐ പി എല്‍ സി ഇ ഒ സുന്ദരരാമന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമയും ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്ര എന്നിവര്‍ക്കും സ്റ്റുവര്‍ട്ട് ബിന്നി, ഒവെയ്‌സ് ഷാ, സാമുവല്‍ ബദ്‌രി എന്നീ താരങ്ങള്‍ക്കും ഒത്തുകളിയില്‍ പങ്കുണ്ടെന്ന് മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

മുദ്ഗല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്താമെന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. റിപ്പോര്‍ട്ടില്‍ താരങ്ങളുടെയും ഭാരവാഹികളുടെയും പേരുകള്‍ വന്ന സാഹചര്യത്തില്‍ 20ന് നടത്താനിരുന്ന ബി സി സി ഐ തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കോടതി ഉത്തരവിട്ടു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തീരുമാനമാകുംവരെ തിരഞ്ഞെടുപ്പ് നടത്തരുതെന്നാണ് കോടതി ഉത്തരവ്.